മഹാരാഷ്ട്ര ഇങ്ങെടുക്കും, ‘ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും ; സുരേഷ് ഗോപി

മുംബൈ; മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മീര ഭയന്താര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും സുരേഷ് ഗോപി പ്രസംഗത്തിനിടെ പറഞ്ഞു. കേരള സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നേതാക്കളായ ഉത്തം കുമാര്‍, മധു നായര്‍, മുഹമ്മദ് സിദ്ദിഖി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കല്യാണ്‍ ഈസ്റ്റ്, മീരാ റോഡ്, വസായ്, താനെ, കല്യാണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. മലയാളി വോട്ടര്‍മാര്‍ ധാരാളമുള്ള പ്രദേശം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.

വസാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു. നവംബര്‍ 20നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *