മുംബൈ: ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളില്‍ പ്രതിയുമായ അന്‍മോള്‍ ബിഷ്‌ണോയ് യു.എസിലെ കലിഫോര്‍ണിയയില്‍ പിടിയിലായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ഇന്ത്യക്ക് വിട്ടുനല്‍കിയേക്കുമെന്നാണ് വിവരം. അന്‍മോളിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്നും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു.
എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസും മറ്റ് 18 ക്രിമിനല്‍ കേസുകളുമാണ് അന്‍മോളിനെതിരെയുള്ളത്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പ് എന്നിവയിലെല്ലാം അന്‍മോളിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മാസം എന്‍.സി.പി നേതാവ് ബാബ സിദ്ധീഖി കൊല്ലപ്പെട്ടതിനു പിന്നിലും അന്‍മോളിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

