തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല യോഗം ഇന്നു വൈകീട്ട് നാലു മണിക്ക്. മുഖ്യമന്ത്രിക്കു പുറമേ റവന്യൂ, നിയമം, വഖ്ഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. കൂടാതെ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലാണ് യോഗം.
മുനമ്പത്തെ വഖ്ഫ് ഭൂമിയില്‍ താമസക്കാരായവര്‍ക്കും ഭൂമി കൈവശമുള്ളവര്‍ക്കും തങ്ങളുടെ ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ നിയമപരമായി സ്ഥാപിച്ചു നല്കാന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്നതാണ് യോഗത്തിന്റെ മുഖ്യ അജണ്ട. സമവായ നീക്കമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുനമ്പത്തെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് റവന്യൂവകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.

