ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ല ;വയനാട്ടിലെ എല്‍ഡിഎഫ്- യുഡിഎഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിലെ കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടന്ന ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കും? അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയതെന്തിന്? എന്നിങ്ങനെയാണ് കോടതിയുടെ ചോദ്യം. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഇത് നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നവംബര്‍ 19നായിരുന്നു വയനാട്ടില്‍ ഹര്‍ത്താല്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *