തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി; ഒരാള്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രക്ഷപ്പെട്ടയാള്‍ക്ക് ഗുരുതര പരുക്കുണ്ട്.

വടക്കന്‍ പറവൂര്‍ വടക്കും പാടന്‍ തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *