തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രഞ്ജിത്ത് നിരപരാധിത്വം തെളിയിക്കാന്‍ ബാധ്യസ്ഥനാണെന്നും അതുവരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടന അമ്മയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് അമ്മ സംഘടനയും പറയുന്നത്. അമ്മ സംഘടന അങ്ങനെ പറയുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് നടപടി എടുക്കാതെ ഇരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് പുറത്തുവിടണം. എല്ലാവരും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
