തിരുവനന്തപുരം: വഖഫ് ഭൂമി തര്‍ക്കം പരിഹരിക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനമായത്.
തര്‍ക്കത്തിന്റെ എല്ലാ വശവും വിശദമായി പരിശോധിച്ചെന്ന് പറഞ്ഞ സര്‍ക്കാര്‍ സംഭവത്തിന്റെ ചരിത്ര പശ്ചാത്തലം നിയമവശങ്ങള്‍ ഹൈക്കോടതിയിലെ കേസുകള്‍ എന്നിവയും ചര്‍ച്ച ചെയ്തു. മൂന്നു മാസത്തിനകം കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. അര്‍ഹരായവര്‍ക്കുള്ള നിയമപരമായ കൈവശാവകാശം സംരക്ഷിക്കാനുള്ള ശാശ്വത പരിഹാരം ഉണ്ടാകും.അത് വരെ താമസക്കാര്‍ക്ക് വഖഫ് നോട്ടീസുകള്‍ അയക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

