എറണാകുളം: മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് നടന് ഗണപതിക്കെതിരെ കേസ്. എറണാകുളം കളമശ്ശേരി പൊലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ കാര്‍ വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി പൊലീസ് എത്തി കാര്‍ തടഞ്ഞ് പരിശോധിച്ചു.നടന് മദ്യപിച്ചിരുന്നതായും വ്യക്തമായി. തുടര്‍ന്ന് ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
