ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താര സംഘടന അമ്മ ശക്തമായ നിലപാട് എടുക്കണമെന്ന് നടി ഉര്‍വശി. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരായി ഉയര്‍ന്ന ആരോപണം നിസ്സാരവത്കരിക്കരുത്. സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേള്‍ക്കുമ്പഴെ പേടിയാകും. അന്യഭാഷയിലെ നടി അവരുടെ നാട്ടില്‍ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും.
ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നില്‍ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീര്‍ക്കാന്‍ ആണെങ്കില്‍ അവര്‍ക്ക് ഈ കാര്യങ്ങള്‍ ഒരു പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാല്‍ പോരെ. ഇത് അങ്ങനെയല്ല കൊടുത്തിരിക്കുന്നത്. ആ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ എന്നുമുണ്ട്. അമ്മ ഇനി നിലപാട് പറയണം ഉര്‍വശി പ്രതികരിച്ചു.
സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ അതിവേഗത്തില്‍ വേണം. സ്റ്റാര്‍ നൈറ്റ് മാത്രം നടത്താനുള്ളതല്ല അമ്മ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണം. സര്‍ക്കാര്‍ അല്ല അമ്മയാണ് ആദ്യം നിലപാടു എടുക്കേണ്ടതെന്നും ഉര്‍വശി പറഞ്ഞു.
