പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന് പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷനുണ്ടെന്നും പദവിയില്‍ തുടരണമോ വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അതിന് യാതൊരു തടസവും തന്റെ ഭാഗത്തു നിന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു
തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങളുടെ ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെങ്കിലും ടീമിനെ നയിക്കുന്ന ആളെന്ന നിലയില്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ്. ഒരു ടീമിനെ നയിക്കുമ്പോള്‍ വിജയങ്ങളും പരാജയങ്ങളും ഉണ്ടാകുമ്പോള്‍ സമചിത്തതയോടെ നേരിടുക എന്നത് മാത്രമാണ് വഴി.
വി. മുരളീധരന്റെ കാലത്തും തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തോട് ആരും രാജി ആവശ്യപ്പെട്ടില്ല. വിവാദങ്ങളെല്ലാം കോണ്‍ഗ്രസിന്റെ പ്രചാരവേലയാണെന്നും കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

