‘ശബരിമല പതിനെട്ടാംപടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്’; സ്‌പെഷ്യല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി എ.ഡി.ജി.പി

പത്തനംതിട്ട: പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്ന് പൊലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് എ.ഡി.ജി.പി റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ആദ്യ പൊലീസ് ബാച്ചില്‍പ്പെട്ട മുപ്പതോളം പൊലീസുകാര്‍ നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദത്തിന് വഴിവെച്ചത്.

ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഉച്ചക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാംപടിയുടെ താഴെ മുതല്‍ വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടര്‍ന്നാണ് എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *