ഡല്‍ഹി: ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സംയുക്തസമ്മേളനം നടന്നു.
‘രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടന. സാമൂഹിക രാഷ്ട്രീയ മേഖലകളുടെ ആധാര ശിലയാണ് ഭരണഘടനയെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികത്തില്‍ നമ്മള്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. ഇപ്പോള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികവും ആഘോഷിക്കുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ നീതി ഉറപ്പ് വരുത്തുന്നത് ഭരണഘടനയെന്ന് രാഷ്ട്രപതി പറഞ്ഞു.രാജ്യം നടത്തിയ മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍ ഭരണഘടനയാണ്. ഇന്ത്യയെ ലോക ശ്രദ്ധയിലേക്ക് എത്തിക്കാന്‍ ഭരണഘടന ശില്‍പ്പികള്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തി. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതി ഭരണഘടന ഉറപ്പ് വരുത്തുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണ’മെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി പാര്‍ലമെന്റംഗങ്ങള്‍ക്ക് വായിച്ചു കൊടുത്തു. പാര്‍ലമെന്റംഗങ്ങള്‍ വാചകങ്ങള്‍ ഏറ്റുചൊല്ലി. ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ സ്മാരകമായി നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി. 75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. സ്റ്റാംപില്‍ അശോകസ്തംഭത്തിന്റെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

