തൃശൂര്‍ പൂരം കലക്കിയത് പൊലീസ്; തിരുവമ്പാടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍

കൊച്ചി: തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. പൊലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് തിരുവമ്പാടി ദേവസ്വത്തിന്റെ സത്യവാങ് മൂലം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിമര്‍ശനം.

സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും ബ്ലോക്ക് ചെയ്തതും പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചത് പൊലീസാണ്.

പൊലീസിന്റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി. നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി. പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടതെന്നും പൊലീസ് ഏകപക്ഷീയമായും അപക്വമായുമാണ് പെരുമാറിയെതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടുന്നു. പൊലീസ് ബൂട്ടിട്ടാണ് ക്ഷേത്ര പരിസരത്ത് കയറിയതെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *