കാര്‍ട്ടൂണ്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്തില്ല ;ആലപ്പുഴയില്‍ നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കാര്‍ട്ടൂണ്‍ ചാനല്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്ത് നല്‍കാത്തതിനെ തുടര്‍ന്ന്് നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. ഹരിപ്പാട് മുട്ടം എള്ളുവിളയില്‍ ബാബു-കല ദമ്പതിമാരുടെ മകന്‍ കാര്‍ത്തിക് ആണ് ആത്മഹത്യ ചെയ്തത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടത്തെ സ്വാകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

ഓഗസ്റ്റ് 18നായിരുന്നു കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാര്‍ട്ടൂണ്‍ ചാനല്‍ കിട്ടുന്നില്ലെന്നും റീച്ചാര്‍ജ് ചെയ്യണമെന്നും കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരം ചെയ്തുതരാമെന്ന് പറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *