‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍

‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം.

‘ഉപ്പുതിന്നവര്‍ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങള്‍ ഉടച്ചുകളയണം. ഷമ്മി തിലകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *