മുംബൈ: മഹാരാഷ്ട്രയില് ബസ് നിയന്ത്രംവിട്ട് മറിഞ്ഞ് അപകടം. സംഭവത്തില് പത്തുപേര് മരിച്ചു. ഇരുപതിലധികം പേര്ക്ക് പരിക്കേറ്റു. ഗോന്ദിയ ജില്ലയിലെ ബിന്ദ്രവന ടോലയിലാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് ബസ് ആണ് മറിഞ്ഞത്.
ഭണ്ടാരയില്നിന്ന് ഗോന്ദിയയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. പരിക്കേറ്റവരെ ഗോന്ദിയ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.

