പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദര്‍ശനം രണ്ട് ദിവസം

കല്‍പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദര്‍ശനം.

ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. രാവിലെ 12 മണിക്ക് രാഹുല്‍ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

നാളെ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും, കല്‍പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *