കൊല്ലം: കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാന് സ്വദേശിയായ അശോക് കുമാര്‍ (31) ആണ് അപകടത്തില്‍ മരിച്ചത്.
പുലര്‍ച്ചെ വരാവല്‍ – തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിന് നിന്നിറങ്ങുമ്പോള്‍ പാളത്തിലേക്ക് വീഴുകയായിരുന്നു. കുണ്ടറയില്‍ കേരളവിഷന് കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ ജീവനക്കാരാനായിരുന്നു അശോക് കുമാര്‍. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

