കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. രണ്ടു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.ബാങ്കോക്കില്‍ നിന്ന് വന്ന എയര്‍ ഏഷ്യ വിമാനത്തിലാണ് 7.92 കിലോ കഞ്ചാവ് കടത്തിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഫവാസിനെ കൊച്ചി കസ്റ്റംസ് പിടികൂടി.
17 ബാഗുകളിലായി തുണികള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

