ശബരിമലയില്‍ ദിലീപിന് വിഐപി പരിഗണന; വിമര്‍ശനവുമായി ഹൈക്കോടതി ;ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

എറണാകുളം: ശബരിമലയില്‍ നടന്‍ ദിലീപ് വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി, സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.

ഉച്ചയോടെ റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേവസ്വം ബോര്‍ഡും പറഞ്ഞു.

ഇന്നലെയാണ് ദിലീപ് നടയടക്കുന്നതിന് തൊട്ടുമുന്‍പായി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നടയടച്ച ശേഷമാണ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *