തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേകോട്ടയില്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്കിലെ ജീവനക്കാരന് ഉല്ലാസാണ് മരിച്ചത്.കെ.എസ്.ആര്.ടി.സി.ബസിനും സ്വകാര്യബസിനും ഇടയില്‍ പെട്ട് ഞെരുങ്ങിയായിരുന്നു മരണം.
കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. കിഴക്കോക്കോട്ടയില്‍ എത്തി ബസ് യൂടേണ്‍ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്ത് നിക്കുകയായിരുന്നു ഉല്ലാസ്. കെഎസ് ആര്‍ടിസി ബസ് മുന്നോട്ടെടുക്കുമ്പോള്‍ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു.
ഇതോടെ ഉല്ലാസ് രണ്ട് ബസുകള്‍ക്കിടയില്‍ പെട്ട് ഞെരുങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. മരിച്ച ഉല്ലാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

