തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നവ വധു ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം പാലോട് സ്വദേശിനിയായ 25 കാരി ഇന്ദുജയാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ദുജയുടെ പിതാവ് ശശിധരന് കാണിയുടെ പരാതിയിലാണ് ഭര്‍ത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കസ്റ്റഡിയിലുള്ള ഭര്‍ത്താവ് അഭിജിത്തിനെ വിശദമായി ചോദ്യംചെയ്യും.
മകളെ കാണാന്‍ അഭിജിത്തിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. ഭര്‍തൃവീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചിരുന്നെന്നും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയും അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്നു മാസം മുമ്പാണ് അഭിജിത്തിന്റെയും ഇന്ദുജയുടെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അമ്പലത്തില്‍ വെച്ച് താലി ചാര്‍ത്തുകയായിരുന്നു.

