‘പുഷ്പ-2’ റിലീസ് ദിവസം തിയറ്ററിലെ തിരക്കിനിടെ യുവതി മരിച്ച സംഭവം ; കുടുംബത്തിന് 25 ലക്ഷം നല്‍കുമെന്ന് അല്ലു അര്‍ജുന്‍

ഹൈദരാബാദ്: ‘പുഷ്പ-2’ റിലീസ് ദിവസം തിയറ്ററിലെ തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ പ്രഖ്യാപിച്ച് നടന്‍ അല്ലു അര്‍ജുന്‍. യുവതിയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും നടന്‍ അറിയിച്ചു. തിയറ്ററിലെ തിരക്കില്‍പെട്ട് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒമ്പതുവയസ്സുകാരന്റെ മുഴുവന്‍ ചികിത്സാ ചെലവും അല്ലു അര്‍ജുന്‍ വഹിക്കും.

ഡിസംബര്‍ നാലിന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശി രേവതി (39)യാണ് മരിച്ചത്. രേവതിയുടെ ഒമ്പത് വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ‘സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്. അവരുടെ കുടുംബാംഗങ്ങളെ എന്റെ അനുശോചനം അറിയിക്കുന്നു. അവരെ ഈ വേദന നിറഞ്ഞ സമയത്ത് ഒറ്റക്കാക്കില്ലെന്നും നേരിട്ട് കാണുമെന്നും അറിയിക്കുകയാണ്. അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് തന്നെ, പ്രയാസം നിറഞ്ഞ ഈ സമയത്ത് എനിക്ക് സാധ്യമായ എല്ലാ സഹായവും അവര്‍ക്ക് ലഭ്യമാക്കുമെന്ന് അറിയിക്കുകയാണ്’ -അല്ലു അര്‍ജുന്‍ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *