അജിത് പവാറിന് ആശ്വാസം; 1000 കോടിയുടെ ബിനാമി കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്‌

മുംബൈ: ബിനാമി ഇടപാടുകേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ക്ലീന്‍ ചിറ്റ്. മൂന്നുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പ് 1000 കോടിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയ കേസിലാണ് ട്രൈബ്യൂണലിന്റെ തീര്‍പ്പ്. അജിത്തിനെതിരായ ആദായനികുതി വകുപ്പിന്റെ ആരോപണങ്ങള്‍ ട്രൈബ്യൂണല്‍ തള്ളി.

ബെനാമി കേസുമായി ബന്ധപ്പെട്ട് 2021 ഒക്ടോബറിലാണ് അജിത് പവാറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള വിവിധ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പിന്നാലെ സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡല്‍ഹിയിലെ ഫ്‌ളാറ്റ്, ഗോവയിലെ റിസോര്‍ട്ട് എന്നിവ കണ്ടുകെട്ടിയിരുന്നു. ഇവയിലൊന്നു പോലും അജിത് പവാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

തെളിവുകളില്ലെന്ന് കാണിച്ചാണ് ട്രൈബ്യൂണല്‍ അജിത് പവാറിനെ കുറ്റ വിമുക്തനാക്കിയത്. ബെനാമി സ്വത്തുക്കളാണെന്ന് കണ്ടെത്താനായില്ലെന്നും നേരായ വഴിയിലാണ് ധനസമാഹരണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *