വാരണാസിയിലെ കോളേജ് കാമ്പസില്‍ നിന്ന് മുസ്‌ലിം പള്ളി മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം

വാരണാസി: ഉത്തര്‍പ്രദേശിലെ ഉദയ് പ്രതാപ് കോളേജിലെ മസ്ജിദിനെ ചൊല്ലി സംഘര്‍ഷം. ക്യാമ്പസില്‍ നിന്ന് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹിന്ദു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വെള്ളിയാഴ്ച നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ‘ജെയ് ശ്രീറാം’ വിളിച്ച് കാവി പതാക വീശി കോളജ് ഗേറ്റിന് മുന്നില്‍ തടിച്ചുകൂടി. ഇവര്‍ കാമ്പസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം വഖഫ് ബോര്‍ഡിന്റേതല്ലെങ്കില്‍ കെട്ടിടം അവിടെ നിന്ന് മാറ്റണമെന്ന് വിദ്യാര്‍ഥി നേതാവ് വിവേകാനന്ദ് സിങ് പറഞ്ഞു. പള്ളിയില്‍ നമസ്‌കാരം തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ ചൊല്ലി വിദ്യാര്‍ഥികള്‍ ഇനിയും പ്രതികരിക്കുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിഷേധം രൂക്ഷമായെങ്കിലും സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതായാണ് പൊലീസിന്റെ സ്ഥിരീകരണം. സംഘര്‍ഷത്തില്‍ പങ്കാളികളായവരില്‍ ചിലരെ തിരിച്ചറിഞ്ഞതായും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *