കണ്ണൂര്‍: പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വെണ്ടുട്ടായി കനാല്‍കര സ്വദേശി വിപിന്‍രാജാണ് പിടിയിലായത്. ഇയാള്‍ സി.പി.എം അനുഭാവിയാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് വിപിന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് വെണ്ടുട്ടായിയില്‍ പുതുതായി നിര്‍മിച്ച കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണമുണ്ടായത്. കെട്ടിടം ഞായറാഴ്ച വൈകീട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം നടന്നത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.

