‘ഉറ്റവര്‍ കൂടെയില്ലാത്തതിന്റെ വിഷമമുണ്ട് ‘; ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയാണ് ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരിക്കുന്നത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റില്‍ തന്നെയാണ് നിയമനം. സര്‍ക്കാര്‍ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രി കെ. രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസമാണ് റവന്യുവകുപ്പില്‍ നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

ഉറ്റവര്‍ കൂടെയില്ലാത്തതിന്റെ വിഷമമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ട് ജീവിക്കാനുള്ള കൈത്താങ്ങായതുകൊണ്ട് ഒരുപാട് സന്തോഷമുണ്ട്. സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചതിലും സന്തോഷമുണ്ട്. ഈ ഘട്ടത്തില്‍ എല്ലാവരോടും നന്ദി പറയുന്നു.ശ്രുതി പറഞ്ഞു.

ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. കുടംബത്തിലെ 9 പേരാണ് അന്ന് ഒരുമിച്ച് മരണത്തിലേക്ക് ഒഴുകിപ്പോയത്. പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സണും മരിച്ചു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *