‘വിഴിഞ്ഞത് ഒരു രൂപ പോലും കേന്ദ്രം ഇതുവരെ നിര്‍മ്മാണത്തിന് മുടക്കിയിട്ടില്ല’; മന്ത്രി വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗാപ് ഫണ്ട് (വി.ജി.എഫ്) ലാഭവിഹിതമായി തിരികെ നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം വിവേചനപരമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. സംസ്ഥാനം സമ്മര്‍ദം ശക്തമാക്കും. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം തരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങിനെ ബാധിക്കില്ല. ഒരു രൂപപോലും ഇതുവരെ നിര്‍മാണത്തിന് കേന്ദ്രം മുടക്കിയിട്ടില്ല എന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ലാഭവിഹിതമായി തിരികെനല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ നിബന്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനം വിഴിഞ്ഞത്തിനായി കൂടുതല്‍ പണം കണ്ടെത്തേണ്ട സാഹചര്യമാണ് നിലവില്‍ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *