ഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍. മുനമ്പം വിഷയത്തില്‍ കെ.എം. ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്. അത് വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഇടതുസര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷനും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
വഖഫ് ഭൂമിയാണ് എന്ന സത്യം നിലനിര്‍ത്തി പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകണം. വിഷയത്തില്‍ പ്രതിപക്ഷ നേതാവുമായി ഏറ്റുമുട്ടലിനില്ല. മുനമ്പം വഖഫ് ഭൂമിയാണെന്ന് കെ.പി.എ മജീദ് നിയമസഭയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

