വ്യാജ സ്ത്രീധനപീഡന ആരോപണം; ബംഗളൂരില്‍ യുവാവ് ജീവനൊടുക്കി

വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. അതുല്‍ സുഭാഷ് എന്ന 34 കാരനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജുമാണെന്ന് റിപ്പോര്‍ട്ട്.

താന്‍ നേരിട്ട വിഷമം വിവരിക്കുകയും ചെയ്യുന്ന വിഡിയോ സുഭാഷ് റെക്കോര്‍ഡുചെയ്തു.24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവിന്റെ ആത്മഹത്യ. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അതുല്‍ പറഞ്ഞു.

24 പേജുള്ള ആത്മഹത്യാക്കുറില്‍ ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നുണ്ട്. ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയും കുറിപ്പില്‍ പരാമര്‍ശിക്കുന്നു. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാര്‍ഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നല്‍കിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

‘നീതി വേണം’ എന്നെഴുതിയ പ്ലക്കാര്‍ഡ് അതുലിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതുലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ രണ്ട് ദിവസമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *