തിരുവനന്തപുരം : ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ പാര്‍ട്ടി നടപടി. മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി. ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ അനുമതിയില്ലാതെ പങ്കെടുത്തതിനാണ് നടപടി. ചാണ്ടിയെ അനുകൂലിച്ച് പാര്‍ട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം.
മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് കെപിസിസി വക്താക്കളുടെ ഗ്രൂപ്പില്‍ നിന്നും അഖിലിനെ പുറത്താക്കിയത്. കെപിസിസി മാധ്യമ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് അഖില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്നാണ് വിശദീകരണം.

