ഡല്‍ഹി: പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സെഷനില്‍ അവതരിപ്പിച്ചേക്കും.
ഒറ്റത്തിരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാര്‍ശ ചെയ്യുന്ന ബില്ലാകും അവതരിപ്പിച്ചേക്കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുണ്ടെങ്കിലും ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാക്കാന്‍ കേന്ദ്രസര്‍ക്കാറിന് തടസ്സമുണ്ടാകില്ല.
ബില്ല് നിയമാകുന്നത് ആറ് ഭരണഘടന ഭേദഗതികള്‍ ആവശ്യമായി വരും. അതിന് പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ മോദി സര്‍ക്കാറിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തത് ചെറിയ തടസ്സം സൃഷ്ടിച്ചേക്കും. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിച്ച് മാത്രമേ ഈ തീരുമാനവുമായി മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ.
