കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ഐടിഐ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. പോളിടെക്നിക് വിദ്യാര്‍ത്ഥിയായ പാനൂര്‍ സ്വദേശി അമല്‍ ബാബുവാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദൃശ്യങ്ങളില്‍ യൂണിറ്റ് പ്രസിഡന്റ് റിബിനെ ആദ്യമടിച്ചത് അമല്‍ ബാബുവാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ 308, 326 വകുപ്പുകള്‍ ചുമത്തി കേസെടുക്കും. സംഭവത്തില്‍ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തോട്ടട ഐടിഐയില്‍ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് റിബിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. നട്ടെല്ലിന് പരിക്കേറ്റ റിബിനിപ്പോള്‍ തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

