അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി

ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ അറസ്റ്റിലായ അല്ലു അര്‍ജുന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഒരു രാത്രി മുഴുവന്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിഞ്ഞശേഷം രാവിലെയാണ് താരം പുറത്തിറങ്ങിയത്. ജയിലിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയതിനാല്‍ പിന്നിലെ ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്.

റിമാന്‍ഡ് ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും കോടതി ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കാന്‍ വൈകിയിരുന്നു. ഇതോടെ ഇന്നലെ രാത്രി മുഴുവന്‍ അല്ലു അര്‍ജുന് ജയിലില്‍ തുടരേണ്ടിവരികയായിയുന്നു.

ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലു അര്‍ജുനെ പുറത്തിറക്കാത്തതില്‍ ജയില്‍ അധികൃതര്‍ ഉത്തരം പറയേണ്ടി വരുമെന്നും നിയമപരമായി നേരിടുമെന്നും നിലവില്‍ അല്ലു വീട്ടില്‍ തിരിച്ചെത്തിയെന്നും താരത്തിന്റെ അഭിഭാഷകന്‍ അശോക് റെഡ്ഡി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *