ഡാം കാണാനെത്തിയവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു

കല്‍പ്പറ്റ: കൂടല്‍ കടവ് ചെക്ക് ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. മാതന്‍ എന്ന യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ അര കിലോമീറ്ററോളം വലിച്ചിഴച്ചത്.ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം.

മാനന്തവാടി പുല്‍പള്ളി റോഡിലാണ് സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായില്ല. സംഭവത്തില്‍ അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രണ്ട് കാറുകളില്‍ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *