മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം : ശിവസേന ഷിന്ദേ വിഭാഗം എം.എല്‍.എ പാര്‍ട്ടി പദവികള്‍ രാജിവെച്ചു

മുംബൈ: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന പാര്‍ട്ടിയില്‍ പദവികള്‍ ഒഴിഞ്ഞ് എം.എല്‍.എ. ഭംടാര-പവനി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ നരേന്ദ്ര ബോന്ദേക്കറാണ് പാര്‍ട്ടിയിലെ മുഴുവന്‍ പദവികളും ഒഴിഞ്ഞത്. എന്നാല്‍ നിയമസഭാ അംഗത്വം രാജിവെച്ചിട്ടില്ല.

ശിവസേന ഉപനേതാവും വിധര്‍ഭയിലെ പാര്‍ട്ടി കോ ഓര്‍ഡിനേറ്ററുമായിരുന്നു. മൂന്നുതവണ എം.എല്‍.എയായ അദ്ദേഹത്തിന് നേരത്തേ മന്ത്രിസ്ഥാനം വാ?ഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല.

ശിവസേനയുടെ ഉപനേതാവും വിദര്‍ഭയിലെ പാര്‍ട്ടി കോഓര്‍ഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കര്‍. ഇത്തവണ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഭര്‍ഭയിലെ 62 സീറ്റുകളില്‍ 47 എണ്ണത്തിലും ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിച്ചിരുന്നു.

ഇതുസംബന്ധിച്ച് ഏകനാഥ് ഷിന്‍ഡെ, മുതിര്‍ന്ന നേതാക്കളായ ഉദയ് സാമന്ത്, ഏക്നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ക്ക് കത്തയച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ് മഹായുതി സര്‍ക്കാറില്‍ 39 മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നാഗ്പുരിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 33 മന്ത്രിമാരും ആറ് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മുഖ്യമന്ത്രി അടക്കം ബി.ജെ.പിക്ക് 17 കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരുമായി.

Leave a Reply

Your email address will not be published. Required fields are marked *