സൗജന്യ തുടര്‍ ചികിത്സ വാഗ്ദാനം വെറും വാക്കായി ; ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്

ആലപ്പുഴ: ആലപ്പുഴയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വിവിധ പരിശോധനകള്‍ക്കായി പണം ഈടാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബം.

ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ താമസിക്കുന്ന അനീഷ് മുഹമ്മദിനും സുറുമിക്കും ജനിച്ച മൂന്നാമത്തെ കുഞ്ഞിനാണ് ആസാധാരണ വൈകല്യങ്ങള്‍ ഉണ്ടായത്. ഗര്‍ഭകാലത്ത് ഏഴു തവണ സ്‌കാനിങ് നടത്തിയിട്ടും വൈകല്യങ്ങള്‍ കണ്ടെത്താനായില്ലെന്നത് ചികിത്സ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി.

വിവാദമായപ്പോള്‍ ഇടപ്പെട്ട സര്‍ക്കാര്‍ കുട്ടിക്ക് സൗജന്യ തുടര്‍ ചികിത്സ വാഗ്ദാനം ചെയ്തിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ വെറും വാക്കായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *