എറണാകുളം-അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികര്‍ക്കെതിരെ നടപടി

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ നാല് വൈദികര്‍ക്കെതിരെ നടപടിയുമായി അപ്പോസ്തലിക് അഡിമിനിസ്‌ട്രേറ്റര്‍. നാല് വിമത വൈദികരെയും ചുമതലയില്‍ നീക്കി.പാലാരിവട്ടം മാര്‍ട്ടിന്‍ ഡി പോറസ് കത്തോലിക്ക പള്ളി, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫെറോന പള്ളി, കടവന്ത്ര മാതാനഗര്‍ വേളങ്കണ്ണി മാതാപള്ളി എന്നിവിടങ്ങളിലെ വൈദികര്‍ക്കെതിരെയാണ് നടപടി.

വൈദികര്‍ അജപാലന ചുമതലകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി.

കഴിഞ്ഞ മാസം അതിരൂപതിയിലെ നാല് പള്ളികളിലെ വികാരിമാരെ മാറ്റി അവിടെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിച്ച് അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഉത്തരവിനെ തുടര്‍ന്ന് ചുമതലയേല്‍ക്കാനെത്തിയ അഡ്മിനിസ്‌ട്രേറ്റരുമാരെ വിശ്വാസികള്‍ തടയുകയും വലിയ പ്രതിഷേധത്തിനൊടുവില്‍ അവര്‍ ചുമതലയേല്‍ക്കാതെ മടങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്ഥലംമാറ്റത്തിനെതിരേ ഈ നാല് വൈ?ദികരും സിവില്‍ കേസ് നല്‍കി. ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരി?ഗണനയിലാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വിഷയത്തില്‍ മറ്റ് നടപടികളൊന്നും സ്വീകരിക്കില്ലെന്നും മാര്‍ ബോസ്‌കോ പുത്തൂരിന്റെ അഭിഭാഷകന്‍ കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് സസ്‌പെന്‍ഷന്‍ നല്‍കികൊണ്ടുള്ള പുതിയ ഉത്തരവ്.

എന്നാല്‍, അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ ഉത്തരവിനെ വിശ്വാസി സമൂഹം അംഗീകരിക്കില്ലെന്നും പ്രതിഷേധം ഉയര്‍ത്തുമെന്നും അല്‍മായ മുന്നേറ്റം വക്താക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *