കോട്ടയം: കാഞ്ഞിരപ്പള്ളി രണ്ടുപേരെ വെടിവെച്ച് കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോട്ടയം സെഷന്‍സ് കോടതി.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം.ഇളയസഹോദരന്‍ രഞ്ജു കുര്യനെയും മാതൃസഹോദരന്‍ മാത്യു സ്‌കറിയയെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍ വെച്ച് ജോര്‍ജ് കുര്യന്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

