ആലപ്പുഴ: ആലപ്പുഴയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 13കാരന് മുങ്ങിമരിച്ചു. തണ്ണീര്‍മുക്കം സ്വദേശി വാലയില്‍ രതീഷിന്റെയും സീമയുടെയും മകന് ആര്യജിത് ആണ് മരിച്ചത്.
രാവിലെ സ്കൂള്‍ പോകുന്നതിനു മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് സംഭവം.

