കൊച്ചി: പൊലീസ് സ്റ്റേഷനില്‍നിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയി. ആലുവ പൊലീസ് സ്റ്റേഷനില്‍നിന്നും അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്.15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെല്ലിലാക്കിയ ഇയാളെ പൂട്ടിയിരുന്നില്ലെന്നാണ് വിവരം.
സ്റ്റേഷനിലെ മുകള്‍ നിലയില്‍ വാതില്‍ തുറന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. 22കാരനായ ഐസക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
