തൃശൂര്‍: ലൈംഗിക ആരോപണം നേരിടുന്ന മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ കടുത്ത അമര്‍ഷം. പാര്‍ട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളും സുരേഷ്ഗോപിയോട് വിയോജിപ്പറിയിച്ചിട്ടുണ്ട്.
സിനിമാവിവാദത്തില്‍ സുരേഷ്ഗോപി നടന് മുകേഷിനെ അനുകൂലിച്ചത് പലരേയും ഞെട്ടിച്ചു.അധ്യക്ഷനടക്കം പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികള്‍ മുകേഷിനെതിരെ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെതിരായി നിലപാടെടുത്ത സുരേഷ് ഗോപിയുടെ പ്രവര്‍ത്തി തീരെ ശരിയായില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഭാരവാഹികള്‍. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സുരേഷ് ഗോപി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് നേതാക്കളുടെ വാദം.
