കൊച്ചി: കൊച്ചിയിലെ എന്‍സിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃക്കാക്കര കെ എം എം കോളേജില്‍ എന്‍ സി സി ക്യാമ്പില്‍ പങ്കെടുത്ത എഴുപത്തിരണ്ടോളം വിദ്യാര്‍ത്ഥികളെ ഭക്ഷ്യ വിഷബാധയെറ്റതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതിഷേധവുമായെത്തിയ രക്ഷിതാക്കള്‍ രാത്രി വൈകിയും എന്‍സിസി ക്യാമ്പ് നടക്കുന്ന കെഎംഎം കോളേജിന്റെ മുന്നില്‍ തുടര്‍ന്നിരുന്നു. ക്യാമ്പിലെ വെള്ളവും ഭക്ഷണവും കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഏറ്റത് എന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പറയുന്നത്. രണ്ട് ദിവസം മുതലേ പല കുട്ടികള്‍ക്കും ശരിരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടു. ഇന്നലെ വൈകീട്ടോടെ കൂടുതല്‍ പേര്‍ ക്ഷീണിതരായി തളര്‍ന്നുവിണു. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയും. ചിലര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. ക്യാമ്പില്‍ നിന്നും കൊടുത്ത ഭക്ഷണം നിലവാരം ഇല്ലാത്തതാണ് എന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്.
