കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരയൊഴിയാതെ മുന്‍ ഡിഎംഒ

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരകളി തുടുരുന്നു. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞിട്ടില്ല. ഇതോടെയാണ് രണ്ട് ഓഫീസര്‍മാരും ഒരേ ഓഫീസില്‍ തുടരുന്നത്.

കസേരയ്ക്കായി രണ്ട് ഡി.എം.ഒകള്‍ ഇന്നലെ തുടങ്ങിയ തര്‍ക്കം മാറ്റമില്ലാതെ ഇന്നും തുടരുകയാണ്. ഇന്നും ഒരേ സമയം രണ്ട് പേരാണ് ഡി.എം.ഒ. ആയി ഓഫിസിലെ കാബിനിലിരുന്നത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും നിലവിലെ ഡി.എം.ഒ. ഡോ. രാജേന്ദ്രനും കൃത്യസമയത്ത് തന്നെ ഓഫീസിലെത്തി കാബിനിലിരുന്നു.

നിയമപ്രകാരം താനാണ് ഡി.എം.ഒ. എന്ന് രാജേന്ദ്രനും വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുത്തതോടെയാണ് കസേരകളി തുടരുന്നത്. നിയമനടപടികളിലെ സാങ്കേതികത്വം ഉയര്‍ത്തി സ്ഥലം മാറ്റം കിട്ടി എത്തിയ ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാനും ഡോ. രാജേന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഡിഎച്ച്എസ് ഓഫീസിലേക്കാണ് രാജേന്ദ്രനെ മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നല്‍കിയ സ്റ്റേ നീക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആശാ ദേവി ചുമതലയേറ്റെടുക്കാന്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *