മലപ്പുറം: മലപ്പുറത്ത് നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടിയതില്‍ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നയാളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിയിരുന്നു.
രണ്ട് സിനിമാ നടിമാര്‍ക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നായിരുന്നു ഷെഫീഖ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. ജിതിന് എന്ന പേരില്‍ ഒരാളാണ് തന്നോട് വിളിച്ചു പറഞ്ഞതെന്നും ഏതൊക്കെ നടിമാരാണ് വാങ്ങുന്നതെന്ന് തനിക്കും അറിയില്ലെന്നും പ്രതി പറഞ്ഞു.
