കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു.അപകടത്തില്‍ അഞ്ച് സൈനികര്‍ മരിച്ചു.300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.
നിയന്ത്രണ രേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്നോയിയില് ചൊവ്വാഴ്ച വൈകീട്ട് 5.40-നാണ് അപകടം.നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.
ഡ്രൈവറടക്കം പത്ത് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്.
