കണ്ണൂര്‍: കണ്ണൂരില്‍ പള്ളിയാമൂലയില്‍ റിസോര്‍ട്ടില്‍ പരാക്രമം കാണിച്ചതിനുശേഷം കെയര്‍ടേക്കര്‍ ജീവനൊടുക്കി.
റിസോര്‍ട്ടില്‍ തീയിട്ടതിനു പിന്നാലെ റിസോര്‍ട്ടില്‍നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. റിസോര്‍ട്ടിലെ തീ അഗ്നിശമന സേന എത്തി നിയന്ത്രണ വിധേയമാക്കി.
ജീവനക്കാരനെ ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. റിസോര്‍ട്ടിലെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തു നായകളെയും മുറിയില്‍ അടച്ചിട്ട് തീയിടുകയായിരുന്നു. തീ പടരുന്നത് കണ്ട് റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചു.
റിസോര്‍ട്ടിന്റെ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. തീ കൊളുത്തിയശേഷം ജീവനക്കാരന് ഓടിപ്പോയി കിണറ്റിന് മുകളില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
