വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് എഴുത്തുകാരി കെ.ആര്‍.മീര. വായിച്ചുതുടങ്ങിയ കാലംമുതല്‍ എം.ടി എന്ന എഴുത്തുകാരന്‍ ജീവിതത്തിലുണ്ടെന്ന് കെ.ആര്‍ മീര പറഞ്ഞു. ഭാഷയുടെ കാര്യത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരിലൊരാളാണ് അദ്ദേഹം. ഒരു പുസ്തകം എടുത്ത് വായിക്കാനോ, സിനിമ കാണാനോ എം.ടി എന്ന രണ്ടക്ഷരം മാത്രം മതിയായിരുന്നുവെന്നും അതൊരു മിനിമം ഗ്യാരന്റിയായിരുന്നുവെന്നും കെ.ആര്‍. മീര പറഞ്ഞു.
വായിച്ചതിലും കൂടുതല്‍ എന്തെങ്കിലും സമ്മാനിക്കപ്പെടുന്ന ഉറപ്പോടെ വായിക്കാന്‍ കഴിയുന്ന പുസ്തകങ്ങളും കാണാന്‍ കഴിയുന്ന സിനിമകളുമായിരുന്നു അദ്ദേഹത്തിന്റേത്. എഴുതുന്നത് എന്തുതന്നെയായാലും അത് ആസ്വാദകര്‍ക്ക് ഒരുറപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥകള്‍ രണ്ടാമത് വായിക്കുമ്പോള്‍ അവയ്ക്ക് പ്രത്യേകമായ അസ്ഥിത്വമുണ്ടെന്ന് തോന്നുന്നവിധത്തില്‍ സ്വതന്ത്രമായ നിലനില്‍ക്കുവെന്ന് ഉറപ്പുവരുന്ന തരത്തിലുള്ള മൂല്യം താനെഴുതുന്നതിനെല്ലാം അദ്ദേഹം കൊടുത്തിരുന്നു. ഇത്രയും പുരോഗമന ആശയങ്ങള്‍ കാലത്തിന് മുമ്പേ സമ്മാനിച്ച മറ്റെഴുത്തുകാരില്ലെന്നും മീര പറഞ്ഞു.

