‘രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാള്‍’ ;മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മോദി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു.എളിയ സ്ഥാനത്തുനിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനായി മുന്നേറിയെന്ന് മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ധനമന്ത്രി ഉള്‍പ്പെടെ വിവിധ ഭരണ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ സാമ്പത്തികനയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിങ്ങ് എന്ന് മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *