പട്ടിക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം. വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടില്‍ മാധവനാണ് (65) മരിച്ചത്.വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിലൂടെ സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വഴക്കുംപാറയിലെ വസതിയിലെത്തിച്ചു.

